December 1, 2025

അന്നൂരിൽഅയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 25 മുതൽ ഡിസംബർ രണ്ട് വരെ

57b5de1b-ce40-44b9-b4a8-859e77d9493b.jpg

.

പയ്യന്നൂർ:
അന്നൂർ ശ്രീ അയ്യപ്പ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 നവംബർ 25 മുതൽ ഡിസംബർ 2 വരെ അന്നൂരിൽ വെച്ച് അയ്യപ്പൻ വിളക്ക് മഹോത്സവം വിവിധ കലാ സാംസ്കാരിക -ആദ്ധ്യാത്മിക പരിപാടികളോടെ വിപുലമായി നടത്തപ്പെടുകയാണ്. നവംബർ 25 ന് വൈകുന്നേരം 6 മണിക്ക് പ്രശസ്ത സിനിമാ താരം കെ.യു. മനോജ് കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു. തുടർന്ന് വിവിധ നൃത്ത പരിപാടികൾ അരങ്ങേറും.27 ന് വൈകുന്നേരം7 മണിക്ക് നൃത്ത്യതി പയ്യന്നൂർ അവതരിപ്പിക്കുന്ന തത്വമസി അയ്യപ്പചരിതം സംഗീതശില്പം വേദിയിലെത്തും. തുടർന്ന് അയ്യപ്പ സേവാസമിതിയിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന ദേവഗീതങ്ങൾ ട്രാക്ക് കരോക്കെ ഭക്തി ഗാനമേള നടക്കും. 29 ന് വൈകുന്നേരം4 മണിക്ക് കാറമേൽ ശ്രീ മുച്ചിലോട്ട് ഭഗവതികാവ് സന്നിധിയിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര ഭജനമന്ദിരത്തിലെത്തും. തുടർന്ന് പ്രശസ്ത സിനിമാ പിന്നണി ഗായകൻ രാജ് മോഹൻ കൊല്ലം നയിക്കുന്ന പയ്യന്നൂർ സ്വരരാഗ് ഓർക്കസ്ട്രയുടെ ഗാനമേള നടക്കും. 30 ന് രാത്രി 7 മണിക്ക് 40 വർഷത്തിലധികം ശബരിമല ദർശനം നടത്തിയ ഗുരുസ്വാമിമാരെ ഗുരുവന്ദനം, പരിപാടിയിൽ ആദരിക്കുന്നു. തുടർന്ന് അയ്യപ്പഭജന. ഡിസംബർ 1 ന് രാവിലെ മുതൽ ഗണപതി ഹോമം പറനിറക്കൽ തുടങ്ങിയ പൂജാദികർമ്മങ്ങൾ നടക്കും. ഉച്ചക്ക് 11.30 മണി മുതൽ 2 30മണി വരെ ഭക്തജനങ്ങൾക്ക് അന്നദാനം നടത്തും . വൈകുന്നേരം 5 മണിക്ക് ശ്രീ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ നിന്നും പാലക്കൊമ്പ് എഴുന്നള്ളത്ത് സംഘടിപ്പിക്കുന്നു. തുടർന്ന് ദീപാരാധന അയ്യപ്പൻപാട്ട്, അയ്യപ്പൻ – വാവർ യുദ്ധം കനലാട്ടം, ഗുരുതി തുടങ്ങിയ ചടങ്ങുകളോടെ അയ്യപ്പൻ വിളക്ക് മഹോത്സവം സമാപിക്കും .വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ പാറന്തട്ട രമേശൻ , കെ.വി ഗോവിന്ദൻ, വി ടി വി രാഘവൻ, കെ.യു ദാമോദര പൊതുവാൾ, വേണുഗോപാലൻ എ.കെ. ,ഹരിഹർ കുമാർ.കെ, കുഞ്ഞികൃഷ്ണൻ നായർ.എം. എന്നിവർ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger