പയ്യന്നൂർ നഗരസഭകോൺഗ്രസ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു.
പയ്യന്നൂർ: പയ്യന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികാസമർപ്പണം പൂർത്തിയായി. കഴിഞ്ഞ ദിവസംഘടകകക്ഷിയായ മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിരുന്നു. കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ വെള്ളിയാഴ്ചയാണ് പത്രികകൾ സമർപ്പിച്ചത്. പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽ നിന്നും പ്രകടനമായി എത്തിയാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ പത്രിക നൽകിയത്. ഡി.സി.സി ഭാരവാഹികളായ എം.കെ.രാജൻ, എ.പി.നാരായണൻ, പി.ലളിത ടീച്ചർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ജയരാജ്, എം.പ്രദീപ് കുമാർ, പിലാക്കാൽ അശോകൻ, കെ.ടി.ഹരീഷ്, പ്രശാന്ത് കോറോം, എ.രൂപേഷ്, എൻ.ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.
