സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പടന്ന:എടച്ചാക്കൈ പോയിൻ്റ് ലാബ് മെഡിക്കൽ ലബോറട്ടറിയും പടന്ന ഹയർ സെക്കൻ്ററി എൻ.എസ് എസ് യൂണിറ്റും സംയുക്തമായി വികെ പി കെ എച്ച് എം എം ആർ എച്ച് എസ് എസ് വിദ്യാർത്ഥികൾക്കായി സൗജന്യ ഹീമോഗ്ലോബിൻ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് എന്ന ലക്ഷ്യത്തോടെ കൗമാരക്കാരായ പെൺകുട്ടികളെ ആരോഗ്യ കരമായ ജീവിതശൈലി പിന്തുടരാൻ ക്യാമ്പ് പ്രചോദനമായി. എടച്ചാക്കൈ പോയിൻ്റ് ലാബിലെ അനീഷ് റാം സ്വാഗതം പറഞ്ഞു. സ്കൂൾപ്രിൻസിപ്പാൾ എം.സി ശിഹാബ് മാസ്റ്റരുടെ അധ്യക്ഷതയിൽ ക്യാമ്പ് പയ്യന്നൂർ സഹകരണ ആശുപത്രിയിലെ ഡോ. മുഹമ്മദ് മിഥ്ലാജ് ഉദ്ഘാടനം നിർവ്വഹിച്ചു. അബ്ദുൾ നാസർ മാസ്റ്റർ, വി.കെ ശശികല ടീച്ചർ, എം. സംഗീത, കെ പി അനിത, കെ. ആരതി എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു. എൻഎസ്എസ് വളണ്ടിയർ ലീഡർ ഉമ്മുഹബീബ നന്ദിയും പറഞ്ഞു.
