കവർച്ചക്കിടെ തൊരപ്പൻ സന്തോഷ് പിടിയിൽ
ബേക്കൽ: സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ്തൊരപ്പൻ സന്തോഷ് പിടിയിൽ. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് നാട്ടുകാരുടെ പിടിയിലായത്.
മേൽപ്പറമ്പിന് സമീപത്തെ കാഷ് സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തുന്ന ശബ്ദം കേട്ട് നാട്ടുകാരായ യുവാക്കൾ കെട്ടിടം വളഞ്ഞു വെച്ചപ്പോൾ മോഷ്ടാവ് ഒന്നാം നിലയിൽ നിന്നും ചാടി നിർത്തിയിട്ട ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. സൂപ്പർ മാർക്കറ്റിൻ്റെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന അയ്യായിരത്തോളം രൂപ കവർന്നു നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബേക്കൽപോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു.
