പഠനത്തിൻ്റെ ഭാഗമായിപലഹാരമേള സംഘടിപ്പിച്ചു
.
രാവണീശ്വരം : സർക്കാർ വിദ്യാലയത്തിലെ ഒന്നാം തരത്തിലെ പിന്നേം പിന്നേം പാലപ്പം എന്ന പാഠഭാഗം കുട്ടികൾക്ക് നേരിട്ട് ഹൃദ്യമാകാൻ രാവണീശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പലഹാര മേള നടത്തി. നെയ്യപ്പം, ഉണ്ണിയപ്പം, നൂലപ്പം, തരി ഉണ്ട, കൊഴുക്കട്ട, ഈത്തപ്പഴം അപ്പം, കായിപ്പോള, ഇലയട, ഉള്ളിവട, വെള്ളക്കാര, മടക്കട തുടങ്ങി അമ്പതോളം അപ്പ വിഭവങ്ങൾ പരിചയപ്പെടാനും രുചിച്ചറിയാനും വിദ്യാർത്ഥികൾക്ക് സാധിച്ചു. രക്ഷിതാക്കളുടെ സഹായത്തോടെയാണ് കുട്ടികൾ വ്യത്യസ്ത ഇനം പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ടു വന്നത്. പ്രഥമാധ്യാപിക ശ്രീരേഖ പലഹാരമേള ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഷീബ ഇ കെ, മഞ്ജുഷ എ ബി എന്നിവർ നേതൃത്വം നൽകി.
