അമ്മൂമ്മ വിറക് വെട്ടുന്നതിനിടയിൽ അബദ്ധത്തിൽ വെട്ടേറ്റ് ഒന്നര വയസുകാരന് ദാരുണാന്ത്യം

ആലക്കോട്: അമ്മൂമ്മ വിറക് വെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം.
ആലക്കോട് കോളിമലയിലെ വിഷ്ണു-പ്രിയ ദമ്പതികളുടെ മകൻ ദയാലാണ് മരിച്ചത്. വൈകിട്ട് അഞ്ചോടെയാണ് സംഭവം.
കാഴ്ചക്കുറവുള്ള എൺപതുകാരി അമ്മൂമ്മ നാരായണി വിറക് വെട്ടുന്ന സമയത്ത് കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് അമ്മൂമ്മയുടെ മുന്നിലൂടെ ഓടിയ കുട്ടിക്ക് അബദ്ധത്തിൽ വെട്ടേൽക്കുകയായിരുന്നു.
ഉടൻ ആലക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.