പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു
.
പയ്യന്നൂർ: പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക നൽകി.കേളോത്ത് ഖാദി കേന്ദ്രത്തിന് സമീപത്തു നിന്നും പ്രകടനമായാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി പത്രിക സമർപ്പിച്ചത്.കരിവെള്ളൂർ ഡിവിഷൻ – കെ. ദേവകി (കോൺ), പെരളം -ദിബിൽ ആർ.നായർ (കോൺ), മാത്തിൽ – പി. ബീന (കോൺ), പെരിങ്ങോം – അജിത (കോൺ), പാടിയോട്ടുചാൽ – രേഷ്മ വി.രാജു ( കോൺ), പുളിങ്ങോം – ജോമോൾ ജോസഫ് (കേരള കോൺ- ജെ), പ്രാപ്പൊയിൽ – മുഹമ്മദ് സലീം.ടി.എ ( ലീഗ്), പെരിന്തട്ട -മുസ്തഫ .പി ( ലീഗ്), വെള്ളോറ – സ്വപ്ന.ഇ (കോൺ), മാതമംഗലം-ബീന .വി .എം (കോൺ ), കാങ്കോൽ-ശശീന്ദ്രൻ.ടി (കോൺ), കുഞ്ഞിമംഗലം- ശിവജി .വി.ടി (കോൺ), കുന്നരു-ഷർമ്മിള ( കോൺ), രാമന്തളി – സബീർ മുഹമ്മദ് (ലീഗ്) എന്നിവരാണ് പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ കെ.കെ.സുരേഷ്, കെ.ജയരാജ്, എസ്.എ. ശുക്കൂർ ഹാജി, ജോസഫ് മുള്ളമട, കെ.കെ.അഷ്റഫ് ,വി.വി.ഉണ്ണികൃഷ്ണൻ, പി.എം.ലത്തീഫ് ,പി .വി.സുരേന്ദ്രൻ, എം.ടി.പി.അബ്ദുൾ ഹമീദ് എന്നിവർ നേതൃത്വം നൽകി.
