എൽ.ഡി.എഫ്.സ്ഥാനാർത്ഥിയുടെ രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കമായി
.
പയ്യന്നൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലെ എട്ടാം വാർഡായ മുതിയലത്ത് നിന്നും മത്സരിക്കുന്നഎൽഡിഎഫ് സ്ഥാനാർത്ഥി എം. രാമകൃഷ്ണൻ്റെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് രാവിലെ തുടക്കമായി. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്ററുടെ മുതിയലം കൂർക്കരയിലെ ഭവനത്തിലെത്തിയാണ് സ്ഥാനാർത്ഥി എം. രാമകൃഷ്ണ പ്രവർത്തകർക്കൊപ്പം രണ്ടാം ഘട്ട പ്രചാരണപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. രാഷ്ട്രീയ ചർച്ചകൾക്കിടയിൽ വൻ ഭൂരിപക്ഷത്തോടെയുള്ള വിജയാശംസകൾ നേർന്നാണ് മാഷ് സ്ഥാനാർത്ഥിയെ യാത്രയാക്കിയത്.
രാവിലെ 10 മണിയോടെയാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. തുടർന്ന് കൂർക്കരയിൽ ജോലിയിലേർപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ച് തൊഴിലാളികളുമായി സംസാരിച്ചു. വോട്ട് അഭ്യർത്ഥിച്ച്ഭവന സന്ദർശനവും നടത്തി.
പ്രചാരണ പ്രവർത്തനങ്ങൾക്ക്
സ്ഥാനാർത്ഥിക്കൊപ്പം എൽ.ഡി.എഫ്.വാർഡ് കൺവീനർ പി.വി.വിജയൻ, സി പി എം കൂർക്കര ബ്രാഞ്ച് സെക്രട്ടറി പി.അനിൽകുമാർ, നഗരസഭ കൗൺസിലർ പി.ലത, പ്രവർത്തകരായ കെ. കാർത്യായണി, കെ പി രമേശൻ, യു. രവീന്ദ്രൻ, പി.വി. വിനു എന്നിവരും ഉണ്ടായിരുന്നു.
