യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ

കണ്ണൂർ : നഗരമധ്യത്തിൽ യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ.
ഏച്ചൂർ സ്വദേശി ഇസ്മയിലിനെ (38) ആണ് ടൗൺ പോലീസ് ഇൻസ്പെക്ടർ പി എ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ 10.30-നാണ് സംഭവം. എസ്എൻ പാർക്കിന് സമീപം നടന്ന് പോകുകയായിരുന്ന യുവതിയെ പ്രതി തടഞ്ഞ് നിർത്തി കത്തി കൊണ്ട് തലയ്ക്ക് കുത്തി പരുക്കേൽപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
യുവതിയെ നാട്ടുകാർ ചേർന്ന് ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി.






