യുവാവിനെതിരെ പോക്സോ കേസ്
പഴയങ്ങാടി : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച യുവാവിനെതിരെ പോക്സോ നിയമപ്രകാരം പഴയങ്ങാടി പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ പരാതിയിലാണ് മാട്ടൂലിന് സമീപത്തെ മുൻപോക്സോ കേസിൽ പ്രതികൂടിയായ 48 കാരനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഒരു ദിവസം വൈകുന്നേരമായിരുന്നു സംഭവം. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.
