വിസ വാഗ്ദാനം നൽകി 7,81,826 രൂപ തട്ടിയെടുത്തു
നീലേശ്വശം : വിദേശത്തേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങിയ ശേഷം വിസയോ കൊടുത്ത പണമോ നൽകാതെ വഞ്ചിച്ചതിന് പരാതിയിൽ പോലീസ് കേസെടുത്തു. ചായ്യോത്ത് കണിയാട സ്വദേശി കെ.സുരേന്ദ്രൻ്റെ പരാതിയിലാണ് നീലേശ്വരം പേരോൽ ചിറപ്പുറത്തെ ഉല്ലാസ് കൃഷ്ണനെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്. 2023 ഡിസംബർ 15 നും 2024 ഫെബ്രവരി 29നുമായി പരാതിക്കാരൻ്റെ മകന്ലുതിയാനയിലേക്ക് വിസ വാഗ്ദാനം നൽകി 7,8
1,826 രൂപ കൈപറ്റിയ ശേഷം വിസയോ വാങ്ങിയ പണമോതിരിച്ചു നൽകാതെ പ്രതി വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
