വസ്തു നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം വാങ്ങി വഞ്ചിച്ച രണ്ടു പേർക്കെതിരെ കേസ്
ആലക്കോട്: പയ്യന്നൂർ കണ്ടങ്കാളി റോഡിലെ സബ് രജിസ്റ്റാർ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം ഉൾപ്പെടെയുള്ള എട്ട് സെൻ്റ് സ്ഥലം വിലയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ വാങ്ങിയ ശേഷം സ്ഥലം രജിസ്റ്റർ ചെയ്തു കൊടുക്കാതെ വഞ്ചിച്ച രണ്ടു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ആലക്കോട് വെള്ളാട് മീൻപറ്റി സ്വദേശി കിഴക്കേക്കര ഹൗസിൽ മനോജ് ജോസഫിൻ്റെ പരാതിയിലാണ് ആലക്കോട് കൊട്ടയാട് കവല സ്വദേശി എം.എ ബിജു എന്ന മട്ടയിൽ ബിജു, മകൻ ആബേൽ ബിജു എന്നിവർക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തത്. 2024 മാർച്ച് 20നും 2025 ജനുവരി 13 വരെയുള്ള കാലയളവിൽ പയ്യന്നൂർ കണ്ടങ്കാളി റോഡിലുള്ള റജിസ്റ്റാർ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം ഉൾപ്പെടുന്ന എട്ട് സെൻ്റ് സ്ഥലം വിലയ്ക്ക് നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ1,25,00000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും പണമായും കൈപറ്റിയത്. ശേഷം പ്രതികൾ വാഗ്ദാനം ചെയ്ത സ്ഥലം റജിസ്റ്റർ ചെയ്തു കൊടുക്കാതെ മനപൂർവ്വം വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
