LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

റോഡ് തടസ്സം സൃഷ്ടിച്ച 31 ഡിവൈഎഫ്ഐക്കാർക്കെതിരെ കേസ്

img_5078.jpg
Spread the love

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് കോർപ്പറേഷന് മുൻവശം റോഡിൽ മാർഗ്ഗ തടസ്സം സൃഷ്ടിച്ച് മുദ്രാവാക്യം വിളിച്ച് വാഹനഗതാഗതം തടസ്സപ്പെടുത്തിയ 31 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ടൗൺപോലീസ് കേസെടുത്തു. ഡിവൈഎഫ്.ഐ. പ്രവർത്തകരായ വൈഷ്ണവ് മഹേന്ദ്രൻ, സനാദ്, സൈനുൽ ആബിദ്, നിധേഷ്, ടി.പി. ഷമിൽ, ശ്രീറാം എന്നിവർക്കും കണ്ടാലറിയാവുന്ന 25 പേർക്കെതിരെയുമാണ് ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4.30 മണിക്കാണ് സംഭവം. ഡിവൈഎഫ്ഐ കോർപ്പറേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. റോഡ് ഉപരോധിച്ച പ്രവർത്തകരെനീക്കം ചെയ്യുന്നതിനിടെ പോലീസിനെ തിരെഭീഷണി മുഴക്കുകയും ചെയ്ത പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് നീക്കിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!