വനിതാ സ്വയം തൊഴിൽ ബോധവൽക്കരണ ക്ലാസും വായ്പാ വിതരണവും
പയ്യന്നൂർ. വനിതാ സ്വയം തൊഴിൽ ബോധവൽക്കരണ ക്യാമ്പിന്റെയും പയ്യന്നൂർ നഗരസഭ കുടുംബശ്രീ സി ഡി എസി നു കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ മൈക്രോ ഫിനാൻസ് വായ്പ അനുവദിച്ചതിന്റെ വിതരണോത്ഘാടനംപയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ റോസക്കുട്ടി ടീച്ചർ നിർവ്വഹിച്ചു. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി ലീല സ്വാഗതവും വനിതാ വികസന കോർപ്പറേഷൻ മേഖല മാനേജർ ഫൈസൽ മുനീർ കെ നന്ദിയും പറഞ്ഞു. വനിതാ വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം വി കെ പ്രകാശിനി വനിതാ വികസന കോർപറേഷൻ നടത്തി വരുന്ന വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ചടങ്ങിന് നഗരസഭവൈസ് ചെയർമാൻ
പി വി കുഞ്ഞപ്പൻ , വി ബാലൻ (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), എം വി ജയൻ (ജില്ലാ മിഷൻ കോ ഓഡിനേറ്റർ, കണ്ണൂർ), എം വി ചിത്ര (വാർഡ് കൗൺസിലർ), രേഖ എം (മെമ്പർ സെക്രട്ടറി കുടുംബശ്രീ സി ഡി എസ്) ഹിമ വി ചീരൻ (കാസറഗോഡ് ജില്ലാ കോർഡിനേറ്റർ, വനിതാ വികസന കോർപറേഷൻ) രാജേഷ് കെ വി (കണ്ണൂർ ജില്ലാ കോർഡിനേറ്റർ, വനിതാ വികസന കോർപറേഷൻ) എന്നിവർ ആശംസകൾ നേർന്നു.
47 കുടുംബശ്രീ ഗ്രൂപ്പുകളിലെ 329 അംഗങ്ങൾക്കായി 2,89,41,000/- രൂപയുടെ വായ്പ ഈ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.ഈ വായ്പാ ഉപയോഗിച്ച് ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഉൾപ്പടെയുള്ള നിരവധി പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്.
