December 1, 2025

വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കണ്ണൂരിൽ കെ.എസ്.യു കരിങ്കൊടി പ്രതിഷേധം

img_7302.jpg

കണ്ണൂർ: പി.എം.ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ മന്ത്രിയും സർക്കാരും ഒളിച്ച് കളിക്കുകയാണെന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

മന്ത്രിയെ തടയാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി ഉൾപ്പെടെ ജില്ലയിൽ ഉണ്ടായിരുന്ന സാഹചര്യത്തിൽ കനത്ത പൊലീസ് സുരക്ഷയെയും മറികടന്നായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ജില്ലാ ട്രഷറർ അക്ഷയ് മാട്ടൂൽ, ജില്ലാ സെക്രട്ടറി മുബാസ് സി.എച്ച്., യാസീൻ കല്യാശ്ശേരി എന്നിവർ നേതൃത്വം നൽകി.

പി.എം.ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെയും കെ.എസ്.യു കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, സൂരജ് പരിയാരം, അർജുൻ ചാലാട് തുടങ്ങിയവരും അറസ്റ്റിലായി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger