എം.ഡി.എം.എയുമായി കണ്ണൂർ സ്വദേശികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി യുവതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ.
ഇവരിൽ നിന്ന് 27 ഗ്രാമോളം എം ഡി എം എ പിടിച്ചെടുത്തു. ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപത്ത് വച്ചാണ് കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്.
എളയാവൂര്‍ സ്വദേശി അമര്‍, പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി, കതിരൂര്‍ സ്വദേശിനി ആതിര, കുറ്റ്യാടി സ്വദേശി വാഹിദ് എന്നിവരാണ് അറസ്റ്റിലായത്.
നൈറ്റ് പെട്രോളിങ്ങിനിടയിൽ സംശയം തോന്നിയ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് നാലംഗസംഘം പിടിയിലായത്.