July 12, 2025

പിണറായിഭരണം കേരളത്തെ നാർക്കോട്ടിക് ഹബ്ബാക്കി :ടി. സിദ്ദിഖ്

img_6525-1.jpg

കണ്ണൂര്‍: നവകേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ നാര്‍ക്കോട്ടിക്ക് ഹബ്ബാക്കി മാറ്റിയെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎല്‍എ. അഴിമതിയില്‍ മുങ്ങികുളിച്ച പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന കളക്ടറേറ്റ് മാര്‍ച്ചിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലീഫ്ഹൗസിന്റെ അടുക്കളമുതള്‍ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അഴിമതിയില്‍ മുങ്ങിയിരിക്കുന്നു. അഴിമതി നടത്തിയതിന് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കര്‍ ഏഴ് മാസം ജയിലില്‍ കിടന്നു. മറ്റൊരു ഉദ്യോഗസ്ഥനായ കെ.എം. എബ്രഹാമിനെതിരെ അഴിമതികേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നു. ക്ലിഫ് ഹൗസിലെ വീട്ടിലിരുന്ന് മകളും സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥരും അഴിമത നടത്തുന്ന കാഴ്ചയാണ് കേരളത്തിലെ ജനങ്ങള്‍ കാണുന്നതെന്നും ടി സിദ്ദിഖ് പറഞ്ഞു.രാസലഹരിയുടെ ഹബ്ബ് ഏതാണെന്ന് കൊച്ചു കുട്ടികളോട് ചോദിച്ചാല്‍ പോലും മറുപടി പറയുക കേരളമാണെന്നായിരിക്കും രണ്ട് കാര്യത്തിലാണ് പിണറായി സര്‍ക്കാര്‍ മുന്നിട്ട് നില്‍ക്കുന്നത്. ഒന്ന് ലഹരിക്കാര്‍ക്ക് താവളം ഒരുക്കുക, രണ്ട് കേരളത്തിലെ തൊഴിലിന് വേണ്ടി ശ്രമിക്കുന്ന യുവാക്കള്‍ക്ക് തൊഴില്‍ നിഷേധിക്കുക എന്നതാണ്. ഇത്രയും നെറികെട്ട ഒരു ഭരണം ഇതിന് മുമ്പ് കേരളം ഭരിച്ച ഇ കെ നായാനാരുടെയോ വി എസ് അച്ചുതാനന്ദന്റെയോ കാലത്ത് ഉണ്ടായിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു.
കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് കളക്ടറേറ്റിന് മുന്നിലെത്തിയപ്പോള്‍ പോലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. നൂറുക്കണക്കിന് പ്രവര്‍ത്തകരും നേതാക്കളും മാര്‍ച്ചില്‍ അണിനിരന്നു. ഡിസിസി പ്രസിഡന്റ് അഡ്വ, മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷതവഹിച്ചു. നേതാക്കളായ വി എ നാരായണൻ ,പി ടി മാത്യു ,സജീവ് ജോസഫ് എം എൽ എ ,സജീവ് മാറോളി , ചന്ദ്രൻ തില്ലങ്കേരി ,അഡ്വ. ടി ഒ മോഹനൻ ,രാജീവൻ എളയാവൂർ ,മുഹമ്മദ് ബ്ലാത്തൂർ , കൊയ്യം ജനാർദ്ദനൻ , എം പി ഉണ്ണികൃഷ്ണൻ , വി വി പുരുഷോത്തമൻ , കെ സി മുഹമ്മദ് ഫൈസൽ , റിജിൽ മാക്കുറ്റി ,ലിസി ജോസഫ് , വി പി അബ്ദുൽ റഷീദ് ,സുദീപ് ജെയിംസ് ,കെ പി സാജു ,ടി ജയകൃഷ്ണൻ , പി കെ ജനാർദ്ദനൻ ,ടി ജനാർദ്ദനൻ ,തോമസ് വക്കത്താനം ,
രജിത്ത് നാറാത്ത് , ഫിലോമിന ടീച്ചർ , ബൈജു വർഗ്ഗീസ് ,സാജു യോമസ് ,മനോജ് കൂവേരി ,കണ്ടോത്ത് ഗോപി ,പി മുഹമ്മദ് ഷമ്മാസ് , കെ വേലായുധൻ ,അജിത്ത് മാട്ടൂൽ ,സന്തോഷ് കണ്ണംവള്ളി ,ഹരിദാസ് മൊകേരി ,അഡ്വ.റഷീദ് കവ്വായി , എം കെ മോഹനൻ , സന്തോഷ് കണ്ണംവള്ളി ,കെ ബാലകൃഷ്ണൻ മാസ്റ്റർ, വിജിൽ മോഹനൻ , ശ്രീജ മഠത്തിൽ ,ജോഷി കണ്ടത്തിൽ ,നൗഷാദ് ബ്ലാത്തൂർ കാട്ടാമ്പള്ളി രാമചന്ദ്രൻ ,അതുൽ എം സി ,ജലീൽ മാസ്റ്റർ , എ ടി നിഷാത്ത് , ബ്ലോക്ക് – മണ്ഡലം പ്രസിഡണ്ടുമാർ പങ്കെടുത്തു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger