കരിങ്കൊടി :യുവമോർച്ചക്കാർക്കെതിരെ കേസ്
വളപട്ടണം : ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചെത്തി ഗതാഗത തടസ്സം സൃഷ്ടിച്ചു ലഹളയ്ക്കു ശ്രമിച്ചതിന് മൂന്ന് യുവമോർച്ച പ്രവർത്തകർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. യുവമോർച്ചപ്രവർത്തകൻ അലവിൽ സ്വദേശി ഹേമന്ത് (40), സുധീഷ് (40), കെ പി അർജുൻ (36) എന്നിവർക്കെതിരെയാണ് കേസെടുത്തത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ ദേവസ്വം മന്ത്രി വി.എൻ. വാസവന് നേരെ ചിറക്കൽ അലവിൽ വെച്ചാണ് പ്രവർത്തകർ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് വാഹനവ്യൂഹത്തിനു നേരെ ഓടിയെത്തിയത്. റോഡിൽ മാർഗം തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസെടുത്തത്.
