വീട്ടമ്മയുടെസ്വർണ്ണമാല കവർന്നപ്രതി പിടിയിൽ
വിദ്യാനഗർ: കവുങ്ങിൻ തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച പ്രതി പിടിയിൽ. കർണ്ണാടക ചിത്രദുർഗ്ഗ സ്വദേശിയും പാടി ബാറടുക്കയിലെ അബ്ദുള്ള ക്വാട്ടേർസിൽ താമസക്കാരനുമായ ചിക്കനപള്ളി മഞ്ചുനാഥയെ(38) യാണ് ഇൻസ്പെക്ടർ കെ പി ഷൈനിൻ്റെ നേതൃത്വത്തിൽ വിദ്യാനഗർ പോലീസ് അറസ്റ്റു ചെയ്തത്.
ചെങ്കള ചേരൂർ
മേനങ്കോട്ടെ ബദരിയ മൻസിലിൽ കുഞ്ഞിബി (58) യുടെ കഴുത്തിൽ നിന്നാണ് ഒരു പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചെടുക്കാൻ പ്രതി ശ്രമിച്ചത്. ഇന്നലെയായിരുന്നു സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
