പാർക്കിംഗ് ഫീസിനെ ചൊല്ലി ജീവനക്കാരിക്ക്മർദ്ദനം
കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പ്രധാന പ്രവേശനകവാടത്തിൽ വാഹന പാർക്കിംഗ് ഫീസുമായി ബന്ധപ്പെട്ട് ഫീസ് പിരിക്കുന്ന ജീവനക്കാരിയെ മർദ്ദിച്ച അജ്ഞാതനെ തിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. പാപ്പിനിശേരി അരോളി കാട്യം ചാലിലെ ഒ.ഷാനിയുടെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. ബില്ലിംഗ് ജോലി ചെയ്തു വരികയായിരുന്ന പരാതിക്കാരിയെ പ്രതിഫീസുമായി ബന്ധപ്പെട്ടുണ്ടായ വാക് തർക്കത്തിനിടെ തടഞ്ഞു നിർത്തി കാലു കൊണ്ട് ചവിട്ടുകയും കൈ കൊണ്ട് മുഖത്തടിക്കുകയും ചെയ്തതിനെ തുടർന്ന് മൂക്കിനു പരിക്കു പറ്റിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
