ഗവ: ആയൂർവേദാശുപത്രി പക്ഷാഘാതം സ്പെഷ്യൽ ഓ. പി തുടങ്ങി.
പയ്യന്നൂർ :- ലോക പക്ഷാഘാത ദിനാചരണത്തോടനുബന്ധിച്ച് പക്ഷാഘാത ചികിത്സ സ്പെഷ്യൽ ഓ. പി കണ്ടോത്ത് ഗവ. ആയുർവേദ ആശുപത്രിയിൽ ആരംഭിച്ചു. ക്ലിനിക്കിൻ്റെ ഉദ്ഘാടനം പയ്യന്നൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത വി. വി നിർവ്വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സാജൻ. എ. വി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഫൽഗുനൻ കെ. കെ, എച്ച്. എം. സി മെമ്പർമാരായ പ്രഭാകരൻ,കെ. സുരേഷ്, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. രാഖി. ടി. പി, ഡോ. മല്ലിക ഇ.കെ എന്നിവർ സംസാരിച്ചു. പഞ്ചകർമ്മ മെഡിക്കൽ ഓഫീസർ ഡോ. വർഷ. കെ “പക്ഷാഘാത ചികിത്സ ആയുർവേദത്തിൽ”എന്ന വിഷയത്തിൽ ബോധവൽകരണ ക്ലാസെടുത്തു. പഞ്ചകർമ സ്പെഷ്യലിസ്റ്റ് ഡോ. വർഷയുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലും പക്ഷാഘാത ചികിത്സ സ്പെഷ്യൽ ഒ പി ആശുപത്രിയിൽ പ്രവർത്തിക്കും.
ഫോൺ 04985 201265.
