November 1, 2025

വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കേറ്റ് പിടികൂടി

img_6842.jpg

.

തലശേരി : വാഹനത്തിനു
വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കേറ്റ് നിർമ്മിച്ച് ഇൻഷൂറൻസ് കമ്പനിയെ വഞ്ചിച്ച യുവാവിനെതിരെ കേസ്. തലശേരി ന്യൂ ഇന്ത്യാ ഇൻഷൂറൻസ് കമ്പനിയിലെ ജീവനക്കാരി പൊന്ന്യം ഈസ്റ്റിലെ എം.സുകലയുടെ പരാതിയിലാണ് കോഴിക്കോട് സ്വദേശി ഫഹദ് സനിനെതിരെ തലശേരി പോലീസ് കേസെടുത്തത്. പ്രതി കെ. എൽ. 58.എ.ഇ. 2773 നമ്പർ വാഹനത്തിൻ്റെ ഇൻഷൂറൻസ് പോളിസി മറ്റൊരു വാഹനമായ കെ എൽ 56. വി. 2277 നമ്പർ കാറിന് 2024 ഒക്ടോബർ 14 മുതൽ 2025 ഒക്ടോബർ 13 വരെയുള്ള കാലയളവിൽ വ്യാജമായി നിർമ്മിച്ചു വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger