പ്രഥമ ടി പി കുഞ്ഞിരാമൻ സ്മാരക പുരസ്കാരം ജോൺ ബ്രിട്ടാസ് ഏറ്റുവാങ്ങി
ഏഴോം: പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടി സ്വജീവിതം സമർപ്പിച്ച ‘ഏഴോത്തിന്റെ ഗ്രാമപിതാവ് ‘ എന്നറിയപ്പെടുന്ന ടി പി കുഞ്ഞിരാമന്റെ സ്മരണക്കായി ടി പി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ടി പി സ്മാരക പുരസ്കാരം സി പി എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ടീച്ചറിൽ നിന്നും
ജോൺ ബ്രിട്ടാസ് എംപി ഏറ്റുവാങ്ങി .സാമൂഹ്യ സാംസ്കാരിക ഭരണ രംഗത്തും പാർലമെന്ററി രംഗത്തും മിന്നുന്ന പ്രകടനം കാഴ്ച വെച്ചതിനാണ് മാധ്യമ പ്രവർത്തകൻ കൂടിയായ ജോൺ ബ്രിട്ടാസ് പുരസ്കാരത്തിന് അർഹനായത്. എം വി നികേഷ് കുമാർ, പ്രൊഫ.ബി മുഹമ്മദ് അഹമ്മദ്, ആർ. ഉണ്ണി മാധവൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. വി. വിനോദ് അധ്യക്ഷനായി.സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, എം വിജിൻ എംഎൽഎ,പ്രൊഫ മുഹമ്മദ് അഹമ്മദ്,എം കെ സുകുമാരൻ, ആർ. അജിത, സി വി കുഞ്ഞിരാമൻ, കെ. മനോഹരൻ, കെ പി മോഹനൻ, കെ .വി . സന്തോഷ്, പി. ഗോവിന്ദൻ, സി വി രാമചന്ദ്രൻ, സി വി ഭാനുമതി, സി വി രാമദാസ്, കെ ചന്ദ്രൻ, എന്നിവർ സംസാരിച്ചു.
