മലയറാട്ട് : കലണ്ടർ പ്രകാശനം നടന്നു
തളിപ്പറമ്പ് :29 വർഷങ്ങൾക്കു ശേഷം 2026 ജനുവരി 16, 17, 18 തീയതികളിൽ തളിപ്പറമ്പ തലോറ ഇടവലത്ത് പുടയൂർ മനയിൽ നടക്കുന്ന മലയറാട്ടിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച കലണ്ടറിൻ്റെ പ്രകാശന കർമ്മം ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് നിർവ്വഹിച്ചു.
പിലാത്തറ ഗ്ലാസ് പാലസ് ഉടമയും
വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാവൈസ് പ്രസിഡൻ്റുമായ
കെ.വി. ഉണ്ണികൃഷ്ണനാണ് കലണ്ടർ സമർപ്പണം നടത്തിയത്.
സ്വാഗതസംഘം ചെയർമാൻ കെ.വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബ്രോഷർ പ്രകാശന കർമ്മം
തന്ത്രി ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാട് മേപ്പള്ളി നാരായണൻ നമ്പൂതിരിക്ക് നൽകി നിർവ്വഹിച്ചു.
കൺവീനർ എസ്.കെ.തലോറ സ്വാഗതവും അഖില കേരള തന്ത്രി സമാജം സംസ്ഥാന ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ
പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ വിവിധ ഇല്ലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
