റെയിൽവെ സ്റ്റേഷനിൽ നിന്നും 3.940 കിലോഗ്രാം കഞ്ചാവ് പിടികൂടി.
തലശേരി : റെയിൽവേ സ്റ്റേഷനിൽ നിന്നും 3.940 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽകണ്ടെത്തി.
കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. കെ. വിജേഷും സംഘവും തലശ്ശേരി ആർപിഎഫും ചേർന്ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത നിലയിൽ 3.940 കിലോ ഗ്രാം കഞ്ചാവ് കണ്ടെടു ത്തത്.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ഷാജി. സി.പി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ ഷാജി സി പി, സതീഷ് വി എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിജീഷ് സി,പ്രസൂൺ എൻ.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ് കെ കെ , ആർപിഎഫ് എ.എസ്.ഐ. മനോജ് കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ അബ്ബാസ് , വിജേഷ് ടി എന്നിവരും ഉണ്ടായിരുന്നു.
