കണ്ണൂർ തെക്കിബസാറിൽ ലോറി കയറി കാൽനടയാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ: തെക്കിബസാറിൽ വൈദ്യുതി ഭവൻ മുൻവശത്ത് ഇന്ന് രാവിലെ 10 മണിയോടെ റോഡ് അപകടത്തിൽ കാൽനടയാത്രക്കാരൻ മരണപ്പെട്ടു. ലോറി കയറിയിറങ്ങിയതോടെയാണ് ദാരുണാന്ത്യം സംഭവിച്ചത്.
അപകടത്തിൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തലയിലൂടെ ലോറി കയറിയിറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് ആസാം സ്വദേശിയുടെ എ.ടി.എം കാർഡ് ലഭിച്ചു.
സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
