വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ച 3 പേർക്കെതിരെ കേസ്
തലശേരി : വിദേശത്ത് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. തിരുവങ്ങാട് കുട്ടി മാക്കൂൽ സ്വദേശി എം.ബാബു സതീഷിൻ്റെ പരാതിയിലാണ് പാലക്കാട് വിങ്ങ്സ് സ്പ്രൈ ഡേർസ് കമ്പനിയിലെ ദൃശ്യൻ, ഭരത്, ജുനൈദ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. പരാതിക്കാരൻ്റെ മകന് വിദേശത്ത് ജോലിയും വിസയും വാഗ്ദാനം നൽകി 2023 ജൂലായ് 15 മുതൽ പ്രതികൾ ബാങ്ക് അക്കൗണ്ട് വഴി രണ്ടര ലക്ഷം രൂപ കൈപ്പറ്റിയ ശേഷം നാളിതുവരെയായി വാഗ്ദാനം നൽകിയ ജോലിയോ വിസയോ ശരിയാക്കി നൽകാതെയും കൊടുത്ത പണം തിരികെ നൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
