July 13, 2025

കെഎസ് തുടരണം; കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ തുടരണം എന്നാവശ്യപ്പെട്ട് വ്യാപകമായി പോസ്റ്റര്‍ പ്രചരണം

img_6514-1.jpg

കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ തുടരണം എന്നാവശ്യപ്പെട്ട് വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെ എസ് തുടരണം എന്ന വാചകത്തതോടെയാണ് കണ്ണൂർ നഗരത്തിൽ വ്യാപകമായി ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ‘പ്രതിസന്ധികളെ ഊർജമാക്കിയ നേതാവ്’ ‘താരാട്ട് കേട്ട് വളർന്നവൻ അല്ല’ എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോൺഗ്രസ് പടയാളികൾ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡുകൾ.

കെ സുധാകരനെ അനുകൂലിച്ച് പാല ഈരാറ്റുപേട്ട പൂഞ്ഞാർ പ്രദേശങ്ങളിലും ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നിട്ടുൺണ്ട്. കെ സുധാകരൻ കെപിസിസി പ്രസിഡണ്ടായി തുടരണം എന്ന് സേവ് കോൺഗ്രസ് രക്ഷാസമിതിയുടെ പേരിലുള്ള ബോർഡുകളില്‍ പറയുന്നു. പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ നട്ടെല്ലുള്ള നായകനാണ് കെ സുധാകരൻ എന്നും ബോർഡിലുണ്ട്. ആന്‍റോ ആന്‍റണിയുടെ രാഷ്ട്രീയ തട്ടകത്തിലാണ് ബോർഡുകൾ അധികവും വന്നിരിക്കുന്നത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger