തലശ്ശേരി മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു
തലശ്ശേരി മണ്ഡലത്തില്‍ എരഞ്ഞോളി പാലത്തിന് സമീപം തലശ്ശേരി – കൂര്‍ഗ് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 50 ലക്ഷം അനുവദിച്ചു.
നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ അദ്ദേഹത്തിന്റെ ചേംബറില്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി പി. എ. മുഹമ്മദ് റിയാസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
തലശ്ശേരി-കൂര്‍ഗ് അന്തര്‍സംസ്ഥാന പാതയിലെ ഈ ഭാഗത്ത് മഴക്കാലത്തെ വെള്ളക്കെട്ട് മൂലം വഴിയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും വലിയ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിന്റെ അടിയന്തര ഇടപെടലുണ്ടായത്.
പ്രസ്തുത ഭാഗത്തെ 1800 മീറ്റര്‍ ദൂരം റോഡുയര്‍ത്തി നിര്‍മ്മിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് നടപടിയെടുത്ത പൊതുമരാമത്ത് വകുപ്പിനെ ബഹു. സ്പീക്കര്‍ അഭിനന്ദിച്ചു.
പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി അജിത്ത് ലാല്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
