October 23, 2025

വാക് തർക്കത്തിനിടെ യുവാവിന് കുത്തേറ്റു; കാർ ഇടിച്ച് അപായപ്പെടുത്താനും ശ്രമം

img_5078.jpg

വളപട്ടണം : മുൻവിരോധത്തിൽ വാക് തർക്കത്തിനിടെ യുവാവിനു കുത്തേറ്റു ബൈക്കിൽ ആശുപത്രിയിൽ കൊണ്ടുപോകും വഴി കാറിടിച്ച് കൊലപ്പെടുത്താനും ശ്രമം. ഇന്നലെ രാത്രി 10.30 മണിയോടെ കാട്ടാമ്പള്ളിക്കടുത്താണ് സംഭവം. തളിപ്പറമ്പ കുറുമാത്തൂർ കൊയ്യം ഗവ. ഹൈസ്കൂളിന് സമീപത്തെ അഷറഫിനാണ് കുത്തേറ്റത് സുഹൃത്ത് നാറാത്ത് സ്വദേശി മുസമ്മലിനെ ആക്രമിക്കുകയും ചെയ്തു. വാക് തർക്കത്തിനിടെയാണ് ആക്രമിച്ചതെന്ന് പറയുന്നു. ചെവിക്ക് സമീപത്തായി കഴുത്തിന്കുത്തേറ്റ അഷറഫിനെ ബൈക്കിൽ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി ആക്രമിച്ച പ്രതികൾ കാർ ഇടിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം പോലീസ് കുത്തേറ്റ അഷറഫിനെ ജില്ലാ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger