കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴു പേർക്ക് പരിക്ക്
ചെറുപുഴ : വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് നാട്ടിലേക്ക് പോകുകയായിരുന്നവർ സഞ്ചരിച്ച കാർ
നിയന്ത്രണം വിട്ട് മറിഞ്ഞ് ബന്ധുക്കളായ ഏഴുപേർക്ക് പരിക്ക്. കമ്പല്ലൂർ ചെമ്മരംകയം സ്വദേശികളായ ആൽബിൻ, പയ്യാവൂർ സ്വദേശിനി സിൻസി , ചെമ്മരംകയത്തെ മാർവൽ, പാണത്തൂരിലെ സോജിൻ, ചെമ്മരംകയത്തെ സായോ, റിജിൽ, സുജിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ചെറുപുഴനെടുങ്കല്ല് പാലത്തിന് സമീപത്താണ് അപകടം. ബന്ധുവിൻ്റെ വിവാഹ സൽക്കാര ചടങ്ങ് കഴിഞ്ഞ് തിരിച്ചു
പോകവെ പാടിച്ചാലിലെ ബന്ധുവിനെ കൊണ്ടു വിട്ട് നാട്ടിലേക്ക് തിരിച്ചു പോകവെയായിരുന്നു അപകടം.
കാർ പൂർണ്ണമായും തകർന്ന നിലയിലാണ് പരിക്കേറ്റവരെ കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
