മോഷണക്കേസിലെ പ്രതി കസ്റ്റഡിയിൽ; അഞ്ചോളം മോഷണത്തിന് തെളിവു ലഭിച്ചു

ചന്തേര : പ്രവാസിയുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾമോഷണം നടത്തിയ പ്രതി പോലീസ് കസ്റ്റഡിയിൽ. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിൻ്റെ ചോദ്യം ചെയ്യലിൽ പ്രദേശത്തെ അഞ്ചോളം മോഷണത്തിന് തെളിവ് ലഭിച്ചു.
ചെറുവത്തൂർകാടങ്കോട് അസൈനാർ മുക്കിലെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന പിലിക്കോട് കാർഷിക വികസന കോളേജിലെ തൊഴിലാളികെ. ബിന്ദു (44) വിനെയാണ് ഡിവൈ.എസ് പി യുടെ നേതൃത്വത്തിൽ ചന്തേര എസ് ഐ കെ പി സതീഷും സംഘവും ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ മാസം 27 ന് ആണ്
ചെറുവത്തൂർ പയ്യങ്കിയിലെ പ്രവാസിയുടെ ഭാര്യ കെ.ബിന്ദുവിൻ്റെ വീട്ടിൽ കവർച്ച നടന്നത്. മുൻവശത്തെ വാതിൽ തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മുറിയിലെ അലമാരയിലെ ലോക്കർ തുറന്ന് അകത്ത് സൂക്ഷിച്ച രണ്ട് മാല, വള, മോതിരം എന്നിവ ഉൾപ്പെടെ മൂന്നര പവൻ്റെ ആഭരണങ്ങളാണ് കവർന്നത്.
സംഭവ ദിവസംരാവിലെ 10.10 മണിക്കും വൈകുന്നേരം 5.30 മണിക്കുമിടയിലാണ് മോഷണം. പ്രവാസിയായ ഭർത്താവിൻ്റെ കാഞ്ഞങ്ങാട്ടെ ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിന് പോയപ്പോഴായിരുന്നു മോഷണം. വീട് പൂട്ടി താക്കോൽ വീടിനു പുറത്തെ തയ്യൽ മെഷീനിലെ പെട്ടിയിൽ സൂക്ഷിച്ച ശേഷം പോകുകയായിരുന്നു
പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകളും പ്രദേശവാസികളെയും ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത് തുടർന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ആഭരണങ്ങൾ മോഷ്ടിച്ചുവെന്നും നീലേശ്വരം രാജാ റോഡിലെ ജ്വല്ലറിയിൽ വില്പന നടത്തിയതായും മൊഴിനൽകി.തുടർന്ന് പോലീസ് തൊണ്ടിമുതൽ കണ്ടെത്തി. റിമാൻ്റിൽ കഴിയുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പ്രദേശത്തെ നാലോളം വീടുകളിൽ നടന്ന സ്വർണ്ണാഭരണങ്ങളും പണം കവർന്ന സംഭവത്തിന് വഴിതിരിവായത്.പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
.