October 24, 2025

ഇന്ന് കണ്ണൂരിൽ ഓറഞ്ച് അലർട്ട്

img_5988.jpg

 

കണ്ണൂർ: ഇരട്ട ന്യൂനമർദങ്ങൾ രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യത.
കേരളത്തിൽ പലയിടത്തും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ട്.
കണ്ണൂർ, കോഴിക്കോട്, കാസർകോട്, മലപ്പുറം ജില്ലകളിലും ലക്ഷദ്വീപിലും ഞായറാഴ്ച തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് നൽകി.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, തൃശ്ശൂർ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പാണ്.
20-ന് തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഞ്ഞ മുന്നറിയിപ്പാണ്.

20, 21 തീയതികളിൽ പല ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഇതിലും കടുത്ത മുന്നറിയിപ്പുകൾ നൽകേണ്ട സാഹചര്യമുണ്ടാകാം.
ഒക്ടോബർ അവസാനം വരെ മഴ തുടരാനാണ് സാധ്യത.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger