ജി ഡി മാസ്റ്ററെ അനുസ്മരിച്ചു
അന്നൂർ : സി പി എം പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗവും നഗരസഭ ചെയർമാനുമായിരുന്ന
ജി ഡി മാസ്റ്റർ അനുസ്മരണം നടന്നു. വെള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നൂർ പീപ്പിൾസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡിവൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. കെ കെ ഗംഗാധരൻ അധ്യക്ഷനായിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി ഐ മധുസൂദനൻ എം എൽ എ
അനുസ്മരണ ഭാഷണം നടത്തി.
സി പി എം പയ്യന്നൂർ ഏരിയ
സെക്രട്ടറി അഡ്വ. പി സന്തോഷ്, സി. കൃഷ്ണൻ, വി. നാരായണൻ , പി വി കുഞ്ഞപ്പൻ, എ വി രഞ്ജിത്ത് , വി കെ നിഷാദ് എന്നിവർ പ്രസംഗിച്ചു.
ലോക്കൽ സെക്രട്ടറി കെ പവിത്രൻ സ്വാഗതവും പറഞ്ഞു. ദിനാചരണത്തിൻ്റെ ഭാഗമായി
രാവിലെ അന്നൂരിൽ
പാർട്ടി ഏരിയ സെക്രട്ടറി അഡ്വ. പി സന്തോഷ് പതാക ഉയർത്തിയിരുന്നു.
