ബാങ്ക്ലോക്കറിൽ സൂക്ഷിച്ച 10 ലക്ഷം കാണാനില്ല മാനേജർക്കെതിരെ കേസ്
കണ്ണൂർ: ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 10 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം ബാങ്ക് മാനേജർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ മേലേ ചൊവ്വയിലെ ദിവ്യജ്യോതിയിൽ പ്രദീപൻമേലേക്കണ്ടിയുടെ പരാതിയിലാണ് ആറാട്ട് റോഡിലെ സുഹറ ആർക്കേഡിൽ പ്രവർത്തിക്കുന്ന ആക്സി ബാങ്ക് ലിമിറ്റഡിലെ മാനേജർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. പരാതിക്കാരൻ2024 ആഗസ്റ്റ് 14 നു ആറാട്ട് റോഡിൽ സ്ഥിതി ചെയ്യുന്ന മാനേജരായപ്രതിയുടെ ആക്സിസ് ബാങ്കിൻ്റെ6016 നമ്പർ ലോക്കറിൽ സൂക്ഷിച്ചതായ12 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ 2024 ആഗസ്ത് 14 നും 2025 ജനുവരി 16നുമിടയിലുള്ള തീയതിയിൽ സ്ഥാപനത്തിലെ ജീവനക്കാരുടെ ഒത്താശയോടെ അപഹരിച്ചു വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
