13 കാരൻ്റെ കൈ യൊടിച്ച ബസ് ക്ലീനർക്കെതിരെ കേസ്
പഴയങ്ങാടി : വിദ്യാർത്ഥിയുടെ കൈ യൊടിച്ച സ്വകാര്യ ബസ് ക്ലീനർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ഒയാസിസ് ബസിലെ ക്ലീനർക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4.30 മണിയോടെ യാണ് സംഭവം. നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ താവം കൂർമ്പക്കാവ് ക്ഷേത്രത്തിന് സമീപത്തെ അനശ്വർ സതീശനെ(13) യാണ് പ്രതി തടഞ്ഞ് വെച്ച് വലതു കൈ പിടിച്ച് വലിച്ച് ബസിന് പുറത്തേക്കിറക്കിയതിൽ കുട്ടിയുടെ വലതു കൈയുടെ എല്ലുപൊട്ടി പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
