ടി. ഗോവിന്ദൻ അനുസ്മരണവും കായിക പുരസ്കാര സമർപ്പണവും 21 ന്
പയ്യന്നൂർ : പയ്യന്നൂർ സ്പോർട്സ് ആൻഡ് കൾച്ചറൽ ഡെവലപ്മെൻറ് അസോസിയേഷന്റെ (PSCDA) സ്ഥാപക പ്രസിഡണ്ടും മുൻ എംപിയും രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക കായിക രംഗത്ത് നിറ സാന്നിധ്യവുമായിരുന്ന ടി. ഗോവിന്ദൻ്റെ സ്മരണയ്ക്കായി PSCDA ഏർപ്പെടുത്തിയ പുരസ്കാരം
2025 വർഷത്തെ കായിക പുരസ്കാരം വോളിബോൾ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ പ്രമുഖ വോളിബോൾ സംഘാടകനും പയ്യന്നൂർ കാനായി സ്വദേശിയും PSCDA യുടെ സ്ഥാപക മെമ്പറും കൂടിയായിരുന്ന കെ വി എസ് എന്നറിയപ്പെട്ടിരുന്ന കെ. വി. ശശിധരന് മരണാന്തര ബഹുമതിയായി നൽകുന്നതിന് തീരുമാനിച്ചു.
യശ:ശരീരനായ ടി. ഗോവിന്ദൻ്റെ നാമധേയത്തിലുള്ള ഫലകവും ബഹുമതി പത്രവും 50,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
2025 ഒക്ടോബർ 21 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പയ്യന്നൂർ ഗവ: ബോയ്സ് ഹൈസ്കൂളിലെ എ കെ കൃഷ്ണൻ മാസ്റ്റർ ഓഡിറ്റോറിയത്തിൽ വെച്ച് പുരസ്കാര സമർപ്പണം നടത്തുന്നതാണ്.
കേരള കായിക വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാനാണ് ചടങ്ങിൻ്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവ്വ ഹിക്കും.ചടങ്ങിൽ പയ്യന്നൂർ എം.എൽ.എ. ടി. ഐ. മധുസൂദനൻ അദ്ധ്യക്ഷത വഹിക്കും. മുൻ എം.പി
പി. കരുണാകരൻ ടി.ഗോവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തും.
പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത, മുൻ ഇന്ത്യൻ വോളി ടീം ക്യാപ്റ്റൻ ജോബി ജോസഫ് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും.
വാർത്ത സമ്മേളനത്തിൽ
ടി ഐ മധുസൂദനൻ എംഎൽഎ
,പ്രൊഫ. കെ രാജഗോപാലൻ
,എം കെ രാജൻ
,പി ഗംഗാധരൻ
,കെ വി ശശീന്ദ്രൻ
,പി പി കൃഷ്ണൻ
,ടി.ബാലചന്ദ്രൻ
, ടി.എ.അഗസ്റ്റിൻ
എം വി ബാലകൃഷ്ണൻ,
,പ്രൊഫ. കെ.വി. ദേവസ്യ, കെ പി ബാലകൃഷ്ണ പൊതുവാൾ എന്നിവർ പങ്കെടുത്തു.
