പൂട്ടിയിട്ട വീട് തുറന്ന് ആറര പവനും ആറു ലക്ഷവും കവർന്നു
പഴയങ്ങാടി: വീടു പൂട്ടി വീട്ടമ്മ തൊട്ടടുത്ത ബന്ധു വീട്ടിൽ പോയ തക്കത്തിൽ വീടു തുറന്ന മോഷ്ടാവ് ആറര പവനും ആറു ലക്ഷം രൂപയും കവർന്നു.
മാട്ടൂൽയാസിൻ റോഡിലെ സി.എം. കെ. ഹഫ്സത്തിൻ്റെ (55) വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ വൈകുന്നേരം വീടു പൂട്ടി അരമണിക്കൂർ വീട്ടിൽ നിന്നും പുറത്തേക്ക് പോയപ്പോഴായിരുന്നു കവർച്ച . വീടിൻ്റെ പിൻവശത്തെ അടുക്കള വാതിൽ തുറന്ന മോഷ്ടാവ് അകത്ത് കയറി മേശവലിപ്പിലും ഷെൽഫിലും സൂക്ഷിച്ച ആറര പവൻ്റെ ആ ഭരണങ്ങളും ആറുലക്ഷം രൂപയും കവർന്നു കടന്നു കളഞ്ഞു. മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഴയങ്ങാടി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് ഇൻസ്പെക്ടർ എൻ.കെ. സത്യനാഥൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
