വാട്ടർസർവ്വീസ് സ്റ്റേഷൻ ഉടമയെ വാഹനമിടിച്ച് വധിക്കാൻ ശ്രമം യുവാവിനെതിരെ കേസ്

ആലക്കോട്. വാഹനംവാട്ടർ സർവ്വീസ് ചെയ്തതിൻ്റെ പണം ആവശ്യപ്പെട്ട സ്ഥാപനഉടമയെ വാഹനമിടിച്ച് കൊല്ലാൻ ശ്രമം പരാതിയിൽ യുവാവിനെതിരെ വധശ്രമത്തിന് കേസ്.കാർത്തികപുരത്തെഹയാസ് ഓട്ടോ ഹബ്ബ് ഉടമഉദയഗിരി ലഡാക്കിലെ കെ.എ.ഇസ്മായിലിനെ (58)യാണ് ജീപ്പിടിച്ച് വധിക്കാൻ ശ്രമിച്ചത്.പരാതിയിൽ ഉദയഗിരി ശാന്തിപുരത്തെ എറിക്സൺ ജോയി (24)ക്കെതിരെ വധശ്രമത്തിന്ആലക്കോട് പോലീസ് കേസെടുത്തു.ഇക്കഴിഞ്ഞ മൂന്നാം തീയതി വൈകുന്നേരം 5.15 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരൻ്റെ കാർത്തികപുരത്ത് പ്രവർത്തിക്കുന്ന വാട്ടർ സർവീസ് സ്റ്റേഷനിൽ വെച്ച് പ്രതിയുടെ കെ. എൽ.59. എ.എ.6688 നമ്പർ ജീപ്പ് വാട്ടർ സർവ്വീസ് ചെയ്തതിൻ്റെ പൈസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സ്ഥാപനത്തിൽ വെച്ച് ജീപ്പ് ഓടിച്ച് കയറ്റി പരാതിക്കാരനെ ഇടിക്കുകയും തറയിലെ ഇൻ്റർലോക്കിൽ തല ഇടിക്കുകയും ചെയ്ത് മരണം വരെ സംഭവിക്കുമായിരുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.