തിരഞ്ഞെടുപ്പുകളിൽ ആവശ്യമെങ്കിൽ സഭ കടുത്തനിലപാട് സ്വീകരിക്കും’ മുന്നറിയിപ്പുമായി കത്തോലിക്ക കോൺഗ്രസ്
കണ്ണൂർ:.തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആവശ്യമെങ്കിൽ സഭ കടുത്ത നിലപാട് സ്വീകരിക്കുമെന്നും സഭയെ അവഗണിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടിയായി നിലപാട് സ്വീകരിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. ഫിലിപ്പ് കവി വ്യക്തമാക്കി.
സഭ സ്വന്തമായും സ്ഥാനാർഥികളെ നിർത്തേണ്ട സാഹചര്യം ഉണ്ടാകരുതെന്നും, എന്നാൽ ആവശ്യമെങ്കിൽ അത് പരിഗണിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
“സഭയെ നിരന്തരം അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കേണ്ട സാഹചര്യം വരും. അമ്പതോളം മണ്ഡലങ്ങളിൽ സഭയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. ക്രൈസ്തവ സമൂഹത്തെ അവഗണിക്കുന്നവർക്ക് അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരും,” – ഫാ. ഫിലിപ്പ് കവി വ്യക്തമാക്കി.
.
