കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷിച്ചു

പയ്യന്നൂർ: ആൾമറയില്ലാത്ത കിണറ്റിൽ വീണപശു കിടാവിനെ ഫയർഫോഴ്സ് സംഘം രക്ഷിച്ചു. ഇന്ന് രാവിലെ 7.45 മണിയോടെയാണ് സംഭവം. പഴയങ്ങാടി വെങ്ങര മൂലക്കീൽ പോസ്റ്റോഫീസിന് സമീപത്തെ വിജയൻ എന്നയാളുടെ ഒരു വയസ്സു പ്രായമായ പശുകിടാവാണ് പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയപയ്യന്നൂർ ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ പി. ദയാലിൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ യു വിനീഷ് കിണറ്റിൽ ഇറങ്ങി ബെൽറ്റ് ഉപയോഗിച്ച് പശുവിനെ കിണറ്റിൽ നിന്നും പുറത്തെടുക്കുകയായിരുന്നു.