തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പുതിയ ആർ ആർ എഫ് കെട്ടിടത്തിലെ ബെയ്ലിംഗ് മെഷീൻ പ്രവർത്തന സജ്ജമായി
.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പുതിയ ആർ ആർ എഫ് കെട്ടിടത്തിലെ ബെയ്ലിംഗ് മെഷീൻ പ്രവർത്തനോദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. വി കെ സുരേഷ് ബാബു നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സിപി അനിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ പി. ആർ. വസന്തൻ മാസ്റ്റർ സ്ഥിരം സമിതി അംഗങ്ങളായ
ശ്രീമതി മഞ്ജുഷ. കെ. ഡി , ശ്രീമതി എൻ. രജിത പ്രദീപ് , ശ്രീമതി ഫർസാന കെ. ടി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ തെക്കേപ്പുരയിൽ, ശുചിത്വമിഷൻ ആർ പി അശോകൻ മാസ്റ്റർ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ബിനീഷ് കെ കെ എന്നിവർ സംസാരിച്ചു.
