ലഹരി വിമുക്ത നവകേരളം പദ്ധതിക്ക് തുടക്കമായി
കൂടാളി: സാമൂഹിക പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയ്ക്ക് കൂടാളി ഹയർ സെക്കൻഡറി സ്കൂൾ, കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് – റോവർ ആൻഡ് റേഞ്ചർ യൂണിറ്റ് ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന പ്രൊജക്റ്റായ ‘ ലഹരി വിമുക്ത നവകേരളം ‘ പദ്ധതിക്ക് തുടക്കമായി. ലഹരി വിരുദ്ധ സന്ദേശം പൊതു ഇടങ്ങളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ എത്തിക്കുക എന്നുള്ളതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രിൻസിപ്പൽ കെ ടി റീന ഭാസ്കർ അധ്യക്ഷയായ ചടങ്ങിൽ മുഖ്യാതിഥിയായി പരിപാടി ഉദ്ഘാടനം ചെയ്തത് ഷീബ കെ പി ( ജില്ലാ സെക്രട്ടറി, KSBSG- തലശ്ശേരി) അവറുകളായിരുന്നു. എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ കെ കെ സമീർ ലഹരി വിമുക്ത നവകേരളം എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി. അധ്യാപകരായ മനീഷ് സി,ഉണ്ണികൃഷ്ണൻ ടി,യൂണിറ്റ് പട്രോൾ ലീഡർമാർ ആശംസകൾ നേർന്നു സംസാരിച്ചു. നിതീഷ് മാസ്റ്റർ (RSL) സ്വാഗതവും വിനീത ടീച്ചർ (RL) നന്ദിയും പറഞ്ഞു.
