പോക് സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മൂന്ന് പേർക്കെതിരെ പോക്സോ നിയമപ്രകാരം ടൗൺ പോലീസ് കേസെടുത്തു. ഒരാൾ അറസ്റ്റിൽ. താവക്കരയ്ക്ക് സമീപം വാടക ക്വാട്ടേർസിൽ താമസിക്കുന്ന മത്സ്യ തൊഴിലാളി ബഷീറിനെ (65) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലെ സംഘം അറസ്റ്റു ചെയ്തത് സ്റ്റേഷൻ പരിധിയിലെ 14 കാരനെയാണ് പ്രതികൾ പീഡിപ്പിച്ചത്. സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് കഴിഞ്ഞ അഞ്ച് മാസത്തിനിടയിലായിരുന്നു പീഡനം. 14 കാരനെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി പല തവണ പ്രതികൾ പീഡിപ്പിക്കുകയും പിന്നീട് സംഭവം കുട്ടി വീട്ടിൽ ബന്ധുക്കളോട് പറയുകയും ടൗൺപോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാളെ പിടികൂടി അറസ്റ്റു ചെയ്തു.കൂട്ടു പ്രതികളായ രണ്ടു പേർ ഒളിവിലാണ്.
