കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

മേൽപ്പറമ്പ്: കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. നാലുപേര്‍ക്ക് ഗുരുതരം .കാസറഗോഡ്- കാഞ്ഞങ്ങാട് കെ എസ് പിടി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ ബേക്കൽമലാംകുന്നിലെ അശോകൻ – ലത ദമ്പതികളുടെ മകനായ മത്സ്യതൊഴിലാളി എ.അനന്തു (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ താഴെ കളനാട് ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടം. പരിക്കേറ്റ പ്രണവ് ( 26) അക്ഷയ് (26) എന്നിവരെ മംഗലാപുരത്തെ ആശുപത്രിയിലും സൗരവ് (26) അശ്വിൻ (26) എന്നിവരെ കാസറഗോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാസറഗോഡ് നിന്നുംസിനിമ കണ്ട് വീട്ടിലേക്ക് പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച കാറും കാഞ്ഞങ്ങാട് ഭാഗത്തു നിന്നും വന്ന ഇന്നോവ കാറും കൂട്ടി യിടിച്ചാണ് അപകടം .സഹോദരങ്ങൾ: അനീഷ്, ജയശ്രീ.മേൽപറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.