ബസ്സ് യാത്രക്കാരൻ്റെ പോക്കറ്റടിച്ച പ്രതി അറസ്റ്റിൽ
കണ്ണൂർ: ബസ് യാത്രക്കിടെ യാത്രക്കാരൻ്റെ പോക്കറ്റടിച്ച പ്രതി പിടിയിൽ. ശ്രീകണ്ഠാപുരം കൂട്ടുമുഖം സ്വദേശി താഴെത്തെ പുരയിൽ ഖാലിദിനെ (55) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.
. തളിപ്പറമ്പ കൂവേരി ചപ്പാരപ്പടവിലെടി. ജലീലിൻ്റെ പണമാണ് പ്രതി കവർന്നത്. ഇന്നലെ രാവിലെ 11 മണിക്കും 1.30 മണിക്കുമിടയിൽ തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് കെ. എൽ. 13. എ.വൈ.2799 നമ്പർ ഓണിക്സ് ബസിൽ യാത്ര ചെയ്യവേയാണ് സംഭവം. പരാതിക്കാരൻ്റെ കീശയിലുണ്ടായിരുന്ന 1970 രൂപ പ്രതി പിടിച്ചുപറിച്ചത്. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.
