November 10, 2025

വർഗീയതയെ താലോലിക്കുന്നവരായി ഭരണകൂടം മാറി : എസ്.കെ.പി സകരിയ

img_4378.jpg

പഴയങ്ങാടി: രാഷ്ട്രീയ ലാഭത്തിനും ഭരണം നിലനിർത്താനും വർഗീയതയെ താലോലിക്കുന്നവരും പാലൂട്ടി വളർത്തുന്നവരുമായി കേന്ദ്ര- സംസ്ഥാന ഭരണകൂടം മാറിയെന്നും അതിലൂടെ ഭരണ പരാജയം മറക്കാൻ രണ്ട് ഗവൺമെൻ്റ് കളും ശ്രമിക്കുകയാണെന്നും മുസ്ലിം ലീഗ് കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് എസ്.കെ.പി സക്കരിയ. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ നിന്ന് പിണറായി ഗവൺമെൻ്റും മോദി ഗവൺമെൻ്റും ഓടിയൊളിച്ചിരിക്കുന്നുവെന്നും വോട്ടർ പട്ടികയിൽ കൃത്രിമം നടത്തി അധികാരം കൈക്കലാക്കാൻ ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏഴോം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനബോധന പദയാത്ര നെരുവമ്പ്രത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എം. അബ്ദുല്ല പതാക ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി അഷ്റഫ് എന്തല, ട്രഷറർ അലി കാടന്തറ, മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി മുസ്തഫ കൊട്ടില തുടങ്ങിയവർ നേതൃത്വം നൽകി. കെ.പി അബ്ദുല്ല, കെ.കെ മുസ്തഫ, അലി ഹാജി, മാജിദ്, ആരിഫ് ഓണപ്പറമ്പ്, സജവീർ ഓണപ്പറമ്പ്, നിസാർ നരിക്കോട് എന്നിവർ സംസാരിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger