ഗാന്ധിജയന്തിദിനംആചരിച്ചു
നൂറ്റാണ്ടുകൾ അടിച്ചമർത്തപ്പെട്ട ഒരു ജനതയ്ക്ക് രാഷ്ട്രീയ ഭൂപടം നിർമ്മിച്ചു നൽകിയ രാഷ്ട്രപിതാവിന്റെ ജ്വലിക്കുന്ന സ്മരണയിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി കൂടാളി ഹയർസെക്കൻഡറി സ്കൂൾ റോവർ ആൻഡ് റേഞ്ചർ വിദ്യാർത്ഥികൾ. സൗമ്യമായി ചിരിക്കുന്ന ഗാന്ധിജിയുടെ ചിത്രങ്ങൾ ഹയർസെക്കൻഡറി ക്ലാസ് മുറികളുടെ ചുമരുകളിൽ സ്ഥാപിച്ച് ക്വിറ്റ് വയലൻസ് എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഒരു വിദ്യാലയം. കുട്ടികൾക്കിടയിലുള്ള അസഹിഷ്ണുതയെ തിരുത്താനുള്ള മാർഗമായാണ് ഗാന്ധിസ്മരണയിലൂടെ ലക്ഷ്യം വെക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിമുക്ത വിദ്യാലയ പ്രഖ്യാപനം, സ്കൂൾ ശുചീകരണ പ്രവർത്തനം, ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ ടി റീന ഭാസ്കർ, ഹെഡ്മാസ്റ്റർ കെ വി മനോജ് , പിടിഎ പ്രസിഡണ്ട് ഇ സജീവൻ, അധ്യാപകരായ മനീഷ് സി, ഉണ്ണികൃഷ്ണൻ ടി, രശ്മി എസ് ആർ എന്നിവർ ദിനാചരണ സന്ദേശങ്ങൾ കുട്ടികൾക്ക് കൈമാറി. നിതീഷ് മാസ്റ്റർ (RSL) സ്വാഗതവും വിനീത ടീച്ചർ (RL)നന്ദിയും പറഞ്ഞു.
