LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 17, 2026

പരിയാരത്ത്  ദേശീയപാതയിൽ ഇക്കോ വാൻ മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്

img_4220.jpg
Spread the love

പരിയാരം: ദേശീയപാതയിൽ പരിയാരം ഏമ്പേറ്റിൽ ഇക്കോ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴുപേർക്ക് പരിക്കേറ്റു.

മയ്യിൽ കമ്പിൽ നിന്നും കാസർഗോട് ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന അബുബക്കർ, ആമിന, സെറീന, അന്ന, സജ, ഷിഫ, ഹെമിൻ എന്നിവർക്കാണ് പരിക്കേറ്റത്. വാൻ ഡ്രൈവർ ജാബിർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് ഏമ്പേറ്റിൽ അപകടം നടന്നത്. ദേശീയപാത റോഡ് നിർമ്മാണം നടക്കുന്ന ഭാഗത്തേക്കാണ് വാഹനം മറിഞ്ഞത്.

ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!