മാടായി മഹോത്സവം ; മൌത്ത് പെയ്ന്റിങ് കലാകാരന്മാർ അതിഥികളായി എത്തി.

__
പഴയങ്ങാടി:മാടായി മഹോത്സവം വേദി സന്ദർശിക്കാൻ ഗണേശ് കുമാർ കുഞ്ഞിമംഗലത്തിന്റെ നേതൃത്വത്തിലുള്ള ഭിന്നശേഷിക്കാരുടെ സംഘടനയായ ഫ്ലൈയിലെ മൌത്ത് പെയ്ന്റിങ് സംഘം അതിഥികളായെത്തി. മൌത്ത് ആർടിസ്റ്റുകളുടെ സംഘത്തെ
മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ, വൈസ് പ്രസിഡന്റ് പി.വി.ധനലക്ഷ്മി, പ്രോഗ്രാം കൺവീനർ മോഹനന്‍ കക്കോപ്രവൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപെർസൺ റഷീദ ഒടിയിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗണേശ് കുമാർ കുഞ്ഞിമംഗലത്തോടൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കു പുറമേ സുനിത തൃപ്പാണിക്കര, സ്മിത തൃപ്പാണിക്കര കവിത തൃപ്പാണിക്കര
എന്നീ മൌത്ത് പെയ്ന്റിങ് കലാകാരന്മാരാണ് അതിഥികളായെത്തിയത്. പവലിയനിൽ സജ്ജീകരിച്ച ആർട് ഗാലറിയും, മറ്റുവിനോദകേന്ദ്രങ്ങളും അതിഥികൾ സന്ദർശിച്ചു. _